കോമഡി മാത്രമല്ല വഴങ്ങുകഎന്ന് തെളിയിക്കാൻ സാധിച്ചതിൽ സന്തോഷം: നടൻ ബാലു വർഗ്ഗീസ് ;ജാനേ മൻ ആഘോഷം

നവംബർ 19 ന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ആയി വൻ വിജയം ആയി മാറിയ ജാനെമൻ സിനിമയുടെ പ്രസ്സ് മീറ്റും വിജയാഘോഷവും  നടന്നു.

90 റിലീസ് സെൻ്ററുകളിൽ നിന്നും 150 തീയേറ്ററുകളിൽ എത്തി നിൽക്കുന്ന ഈ സിനിമയുടെ വിജയം പൂർണമായും പ്രേക്ഷകർക്ക് ആണെന്ന് ഈ സിനിമയുടെ നിർമ്മാതാക്കൾ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും പറഞ്ഞു.

ചെറിയ സിനിമ ആയിട്ടും പ്രേക്ഷകർ ഇതിനെ ഒരു വലിയ സിനിമ ആക്കി മാറ്റിയതിൽ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു എന്ന് സംവിധായകൻ ആയ ചിദംബരം പറഞ്ഞു.

തനിക്ക് വെറും കോമഡി മാത്രമല്ല വഴങ്ങുക എന്ന് ഈ സിനിമയിലൂടെ തെളിയിക്കാൻ സാധിച്ചതിലൂം പ്രേക്ഷകർ അതിനെ ഏറ്റെടുത്തതും വലിയ സന്തോഷം എന്ന് നടൻ ബാലു വർഗ്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

നടൻ ഗണപതിയും സിനിമ വിജയിച്ചതിൻ്റെ നന്ദി പ്രേക്ഷകർക്ക് ആണെന്നും അഭിനയം മാത്രമല്ലാതെ ഈ സിനിമയുടെ തിരക്കഥയിലും ഭാഗമാകാൻ പറ്റിയതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച 350 ഓളം ഹൗസ്ഫുൾ ഷോകൾ ആണ് ജാനെമൻ കേരളത്തിലാകെ കളിച്ചത്. ഇതൊരു വലിയ നേട്ടമായി തന്നെ കാണുന്നു എന്നും ഇപ്പോഴും നല്ല സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നതിനുള്ള തെളിവാണ് ഇതെന്നും സിനിമയുടെ അണിയറ പ്രവര്ത്തകര് പറഞ്ഞു.

ഡിസംബർ 10 ഓട് കൂടി കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ജാനെമൻ റിലീസ് ചെയ്യുന്നതായിരിക്കും എന്നും നിർമ്മാതാവ് ലക്ഷ്മി വാര്യർ സൂചിപ്പിച്ചു.

ഡയറക്ടർ ചിദംബരം,നടൻ ബലു വർഗീസ്, നടനും ഈ സിനിമയുടെ സഹരചയിതാവും കൂടി ആയ ഗണപതി, മറ്റൊരു സഹരചയിതാവു സപ്നേഷ് വരച്ചാൽ, മറ്റു നടന്മാർ സജിൻ ഗോപു, ശരത് സഭ, നിർമ്മാതാക്കൾ ആയ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ ഇന്നലത്തെ പ്രസ്സ് മീറ്റിൽ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News