‘സിഗ്മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം സീസണില്‍ യുഎസ് പെട്രോളിനെ തകർത്ത് എബിസി ബോയ്സ്

സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്‍റ്​സ്​ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിച്ച ‘സിഗ്മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം സീസണില്‍ യുഎസ് പെട്രോളിനെ തകർത്ത് എബിസി ബോയ്സ് വിജയികളായി. ആദ്യം ബാറ്റുചെയ്ത എബിസി ബോയ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കുകയായിരുന്നു. എന്നാൽ 12ഓവർ പൂർത്തിയാകുമ്പോൾ യുഎസ് പെട്രോളിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമാണ് മറികടക്കാനായത്.

എബിസി ബോയ്സിന്റെ നിയാസ് ആണ് മാൻ ഓഫ് ദി മാച്ചും മാന് ഓഫ് ദി സീരിസും മികച്ച ബാറ്റ്‌സ്മാനും. ലണ്ടൻ ബോയ്സിന്റെ മർഷൂഖ് ആണ് മികച്ച ബൗളർ. നിക്കോട്ടിന്‍റെ സിറാജ് ആണ് എമര്‍ജിങ് പ്ലേയര്‍. വിജയികള്‍ക്ക് ഡോട്ട്സ് കാർഗോ നൽകുന്ന ട്രോഫി അർഷിദ് കൈമാറി.
പ്രീമിയർ ഫാബ്രിക് സോഴ്‌സിംഗ് സ്പോൺസർ ചെയുന്ന ഒന്നാം സമ്മാനമായ നാല് ലക്ഷം രൂപ ബെന്നി സമ്മാനിച്ചു. വിജയികൾക്കുള്ള മെഡൽ സിഗ്മ പ്രസിഡന്‍റ്​ യു.ഡി അന്‍വറും സിഗ്മ പ്രീമിയര്‍ ലീഗ് സീസൺ 2 ചെയർമാൻ ഷെജു ടിയും സമ്മാനിച്ചു.

സിഗ്മ പ്രീമിയര്‍ ലീഗ് സീസണ്‍ 2 ജോയിന്റ് സെക്രട്ടറി നെല്‍സണ്‍, സിഗ്മ ജനറല്‍ സെക്രട്ടറി അബ്ബാസ് അദ്ധറ, ട്രഷറര്‍ ശരീഫ് കെ എച്ച്, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു

ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നവംബർ 27ന് ആരംഭിച്ച ടൂര്‍ണമെന്‍റിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത്​ ടീമുകളാണ് ഏറ്റുമുട്ടിയത്.സിഗ്മയില്‍ അംഗങ്ങളായവര്‍ക്ക് പുറമെ വസ്ത്ര വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളും ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here