കേട്ട വാക്കുകളേക്കാള്‍, ഗാനങ്ങളേക്കാള്‍ മുകളിലാണ് ഹിമാചലിന്റെ സൗന്ദര്യം:ദുൽഖർ

കേട്ട വാക്കുകളേക്കാള്‍, ഗാനങ്ങളേക്കാള്‍ മുകളിലാണ് ഹിമാചലിന്റെ സൗന്ദര്യം:ദുൽഖർ

ഷൂട്ടിംഗ് അവസാനിച്ച് മടങ്ങവേ ഹിമാചൽപ്രദേശിന് സ്നേഹത്തോടെ ഗുഡ് ബൈ പറഞ്ഞ് ദുൽഖർ.കുറുപ്പിന്റെ വിജയത്തിന് ശേഷം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷവുമായാണ് ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

“മലനിരകൾക്ക് ഗുഡ് ബൈ. ഇന്ന് വളരെ സന്തോഷമുള്ള ദിനമായിരുന്നു. കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസത്തെ ചിത്രീകരണം അവസാനിച്ചു,” ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങള്‍ക്കൊപ്പം ഹിമാചലിലെ തണുപ്പിനെ നേരിട്ടതിനെക്കുറിച്ചും താരം വിശദമായി തന്നെ വിവരിക്കുന്നുണ്ട്.

“എന്റെ ആഗ്രഹങ്ങളില്‍ എന്നുമുണ്ടായിരുന്നു ഹിമാചല്‍. ഏതെങ്കിലും ഒരു സിനിമ അത് സാധ്യമാക്കുമെന്ന് എനിക്കറിയാമായിരുന്നു. കേട്ട വാക്കുകളേക്കാള്‍, ഗാനങ്ങളേക്കാള്‍ മുകളിലാണ് ഹിമാചലിന്റെ സൗന്ദര്യം. ഇന്ന് ശെരിക്കും സന്തോഷമുള്ള ദിനമായിരുന്നു,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News