ആക്രമണത്തിന് പിന്നിൽ സുധാകരൻ; മമ്പറം ദിവാകരൻ

തന്നെ ആക്രമിച്ചതിന് പിന്നിൽ സുധാകരാണെന്ന് മമ്പറം ദിവാകരൻ. കെ സുധാകരൻ ധിക്കാരിയും ഏകാധിപതിയുമാണെന്നും ഫാസിസ്റ്റാണെന്നും മമ്പറം പറഞ്ഞു. തനിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമാണ്.
ആക്രമണത്തിന് മുന്നോടിയായി ഗൂഢാലോചന നടന്നു.

പിടിച്ചെടുക്കൽ തന്ത്രം സുധാകരന്റെ ശൈലിയാണ്, മമ്പറം പറഞ്ഞു. അക്രമികളെ ചോദ്യം ചെയ്തതിനാണ് തനിക്കീ ദുരവസ്ഥയുണ്ടായതെന്നും മമ്പറം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെയാണ് മമ്പറം ദിവാകരനു നേരെ ആക്രമണം നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മമ്പറത്തിനെ കസേര കൊണ്ട് അടിച്ചുവെന്നാണ് പരാതി. 5 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News