തമിഴ്നാടിൻ്റെ നടപടി പ്രതിഷേധാർഹം, രാത്രി വെള്ളം തുറന്നുവിടുന്നത് നീതീകരിക്കാനാകില്ല; മന്ത്രി റോഷി അഗസ്റ്റിൻ

മുന്നറിയിപ്പ് നൽകാതെ മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന തമിഴ്നാടിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാത്രികാലങ്ങളിൽ വെള്ളം തുറന്നുവിടുന്നത് നീതികരിക്കാനാകില്ലെന്നും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാത്ത നടപടിയാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.മേൽനോട്ട സമിതി ഉടൻ വിളിച്ചു ചേർക്കാൻ ആവശ്യപ്പെടും.

അതേസമയം, ഉയർന്ന അളവിലാണ് വെള്ളം തുറന്നുവിട്ടത്, തമിഴ്നാട് വ്യക്തമായ അറിയിപ്പ് നൽകാത്തതാണ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നത് വൈകാൻ കാരണം മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കുമെന്നും കേരളത്തിൻ്റെ ആശങ്ക തമിഴ്നാടിനെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് ഉണ്ടായത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നതും വെളളം ഒഴുക്കിവിടുന്നതും കോടതിയലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാടിന് വ്യഗ്രതയാണെന്നും തമിഴ്നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്നും മന്ത്രി വിമര്‍ശിച്ചു.  കേരളത്തിന്റെ ആവശ്യം എംപിമാര്‍ പാര്‍ലമെന്റിലും രാജ്യസഭയിലും ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.പ്രശ്‌ന പരിഹാരത്തിനായി മേല്‍നോട്ട സമിതി ഉടന്‍ ചേരണം. പ്രശ്‌നം സുപ്രീംകോടതിയില്‍ ഉന്നയിക്കും.

രാത്രിയില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഡാമിലെ ജലനിരപ്പ് 142 അടിയാവാന്‍ കാത്തിരിക്കരുതെന്നും നേരത്തെ തുറക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി

നേരത്തെ അണക്കെട്ടിലെ 10 സ്പിൽവേ ഷട്ടറുകളും തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറന്നിരുന്നു. മുന്നറിയിപ്പില്ലാതെ വൻ തോതിൽ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രദേശവാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പിൽവേ ഷട്ടറുകൾ തുറന്നത്. തീരത്തുള്ള വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്ത് ഏഴടിയോളം വെള്ളം കയറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News