എംപിമാരുടെ സസ്‌പെൻഷൻ; കറുത്ത ബാൻഡ് കൈയിൽ കെട്ടി പ്രതിഷേധം

വർഷകാല സമ്മേളനത്തിൽ പെഗാസസ് വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം കടുക്കുന്നു. എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. കറുത്ത ബാൻഡ് കൈയിൽ കെട്ടിയാണ് പ്രതിഷേധം.

ചട്ടവിരുദ്ധമായി 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്.സസ്പെന്ഷൻ നടപടി പിൻവലിച്ചില്ലങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം തുടരാൻ തന്നെയാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

സഭക്കകത്തും പ്രതിപക്ഷ അംഗങ്ങൾ ശക്തമായി തന്നെ വിഷയം ഉന്നയിക്കുന്നുമുണ്ട്. ഇന്നലെ സഭ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ഡാം സേഫ്റ്റി ബിൽ സഭയിൽ അവതരിപ്പിച്ചെങ്കിലും ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. സസ്പെൻഷൻ നടപടി പിൻവലിക്കാതെ സഭ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറല്ല.

രാജ്യസഭയിൽ ബിജെപി പ്രാതിനിധ്യം കുറഞ്ഞതിനാൽ തന്നെ ബില്ലുകളിൽ കൂടുതൽ പ്രതിഷേധം ഉയരാതിരിക്കാനുള്ള ബിജെപി നീക്കമാണ് സസ്‌പെൻഷന്പിന്നിലെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതേസമയം ലോക്സഭയിൽ കഴിഞ്ഞ ദിവസം പ്രത്യുല്പാദന സാങ്കേതിക നിയന്ത്രണ ബിൽ പാസാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News