ക്ലിനിക്കിൽ ആർട്ട് ഗാലറി ഒരുക്കി കണ്ണൂരിലെ ഒരു ഡോക്ടർ

ക്ലിനിക്കിൽ ആർട്ട് ഗാലറി ഒരുക്കി ശ്രദ്ധേയനാവുകയാണ് കണ്ണൂരിലെ ഒരു ഡോക്ടർ. സ്വന്തം പെയിൻ്റിങ്ങുകയാണ് ക്ലിനിക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കണ്ണൂർ കക്കാട് ഡന്റാ കെയർ ക്ലിനിക്കിലെ ഡോക്ടർ പ്രജിത്താണ് പെയിൻ്റിങ്ങുകളുടെ പ്രദർശനം ഒരുക്കിയത്.

ലോക്ക് ഡൗൺ കാലത്ത് ക്ലിനിക്ക് അടച്ചിടേണ്ടി വന്നപ്പോഴാണ് ഡോക്ടർ പ്രജിത്ത് ഉള്ളിലുറങ്ങിക്കിടന്ന കലാവാസന പൊടി തട്ടി പുറത്തെടുത്തത്. വിരസത അകറ്റാൻ തുടങ്ങിയ പെയിൻ്റിങ്ങുകൾ ക്ലിക്കായപ്പോഴാണ് ആർട്ട് ഗാലറിയെന്ന ആശയം ഉടലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പോർട്രയിറ്റാണ് ആദ്യം വരച്ചത്. അത് മുഖ്യമന്ത്രിക്ക് തന്നെ നേരിട്ട് കൈമാറി. ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറുടെ പോർട്രയിറ്റ് ടീച്ചർക്ക് സമ്മാനിച്ചു.തുടർന്ന് വരച്ച പ്രമുഖരുടെ ചിത്രങ്ങളാണ് ക്ലിനിക്കിലെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത ഡോക്ടറുടെ മനോഹരമായ പോർട്രയിറ്റുകൾ ക്ലിനിക്കിൽ എത്തുന്നവരുടെ ശ്രദ്ധ ആകർഷിക്കും വിധം മനോഹരമാണ്. ക്ലിനിക്കിൽ എത്തുന്നവരെ ആർട്ട് ഗാലറി കാണാനായി സ്വാഗതം ചെയ്യുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News