2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 300ൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ലഭിക്കില്ല; ഗുലാം നബി ആസാദ്

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 300-ൽ കൂടുതൽ സീറ്റുകൾ കോണ്ഗ്രസിന് ലഭിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. 300-ൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ ദൈവം സഹായിക്കട്ടെ എന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മു കശ്മീരിലെ ഒരു പൊതു പരിപാടിയിലാണ് അദ്ദേഹത്തിന്റെ വിമർശനം.

ഭരണഘടന അനുച്ഛേദം 370 തിരികെ കൊണ്ടുവരാൻ സുപ്രീംകോടതിക്കോ അല്ലെങ്കിൽ സർക്കാരിനോ മാത്രമേ കഴിയൂ. കോണ്ഗ്രസിന് 370 പുനസ്ഥാപിക്കണമെങ്കിൽ 300ൽ അധികം എംപിമാരുടെ പിന്തുണ വേണം. എന്നാൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News