ജവാദ് ചുഴലിക്കാറ്റ്; രണ്ട് ട്രെയിനുകൾ റദ്ദാക്കി

ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം – ഷാലിമാർ ബൈവീക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ, കന്യാകുമാരി – ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി ശക്തിയേറിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമാകും. വീണ്ടും ശക്തി പ്രാപിച്ച് മധ്യബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് ജവാദ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.

ഡിസംബര്‍ നാലോടെ ചുഴലിക്കാറ്റ് വടക്കന്‍ ആന്ധ്ര, ഒഡീഷ തീരത്തു കൂടി കര തൊടുമെന്നാണ് വിലയിരുത്തല്‍. ഈ സാധ്യത കണക്കിലെടുത്താണ് മുന്‍കരുതല്‍. ഡിസംബര്‍ മൂന്ന് മുതല്‍ ഒഡീഷയില്‍ മഴ മുന്നറിയിപ്പുണ്ട്. തീരദേശത്ത് കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ സജ്ജമായിരിക്കാന്‍ 13 ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഡിസംബര്‍ 4, 5 തിയ്യതികളില്‍ ബംഗാളിലും മഴ മുന്നറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News