ബെയ്‌ലിസ് ടീം വിട്ടു; ഹൈദരാബാദിന് പുതിയ പരിശീലകൻ വരുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ടീം സൺറൈസേഴ്സ് ഹൈദരബാദിന് അടുത്ത സീസണിൽ പുതിയ പരിശീലകൻ എത്തുന്നു. നിലവിലെ പരിശീലകനായ ട്രെവർ ബെലീസ് ടീം വിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ടീം ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ബെലീസ് ടീം വിട്ടെന്നും പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്നും ഒരു സൺറൈസേഴ്സ് ഹൈദരബാദ് ഉന്നതൻ പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയൻ പരിശീലകനായ ബെലീസ് 2019-ൽ ഇം​ഗ്ലണ്ടിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചശേഷമാണ് ഹൈദരബാദിന്റെ ഭാ​ഗമാകുന്നത്. മുമ്പ് കൊൽക്കത്ത നൈറ്റ് റഡേഴ്സിനെ രണ്ട് തവണ ഐപിഎൽ ജേതാക്കളാക്കിയ ചരിത്രവും ബെലീസിനുണ്ട്.

അതേസമയം, ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ബെലീസിനെ പരി​ഗണിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. എന്നാൽ ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ബെലീസ് മറ്റ് ചില ഐപിഎൽ ടീമുകളുമായി ചർച്ചയിലാണ്. ഐപിഎല്ലിലേക്ക് പുതിയതായി വരുന്ന ലഖ്നൗ ടീം ബെലീസിനെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News