‘അർപ്പണബോധം ഉള്ളവരാണ് മലയാളി നഴ്സുമാർ’; ട്രിപ്പിള്‍ വിന്‍ പദ്ധതിക്ക് ധാരണയായി

കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ട്രിപ്പിള്‍ വിന്‍ പദ്ധതിക്ക് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരളാ – ജർമ്മൻ ധാരണാപത്രത്തില്‍ ഒപ്പുവച്ചു
നേഴ്സിംഗ് പഠിച്ച് വിദേശ രാജ്യങ്ങളിൽ തൊഴിൽ അവസരം കാത്തിരിക്കുന്ന മലയാളി നേഴ്സുമാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇന്ന് നടന്ന കരാർ ഒപ്പിടൽ .

ജര്‍മനിയില്‍ നഴ്‌സിംഗ് ലഭിച്ച് ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യത വേണം. എന്നാല്‍ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍ മതിയാകും. ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ ഇന്റര്‍വ്യു നടത്തി, ജര്‍മന്‍ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി നോർക്ക അവസരം ഒരുക്കും.

പരിശീലനം നല്‍കുന്ന അവസരത്തില്‍ തന്നെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബി1 ലെവല്‍ പാസ്സായാല്‍ ഉടന്‍ തന്നെ വിസ നടപടികള്‍ ആരംഭിക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് കേരളവും ജര്‍മനിയുമായി റിക്രൂട്ടുമെന്റ് ധാരണയായിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ജര്‍മനിയിലേക്ക് ഒരു സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ റിക്രൂട്ടുമെന്റിന് അവസരമൊരുങ്ങുന്നതെന്ന്
നോർക്കാ വൈസ് ചെയർമാൻ പി. ശ്രീരാമ കൃഷ്ണൻ പറഞ്ഞു

കൊവിഡാനന്തരം ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിക്കു വേണ്ടി കോണ്‍സിലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ട് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അർപ്പണബോധം ഉള്ളവരാണ് മലയാളി നഴ്സുമാർ എന്ന് അച്ചിംമ് ബെർക്കാട്ട് വ്യക്തമാക്കി

ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്റ് ലേബര്‍ അഫേയഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി, ജര്‍മന്‍ ഹോണററി കോണ്‍സല്‍ സയ്ദ് ഇബ്രാഹിം, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here