ഒമൈക്രോണ്‍ ആശങ്ക; കേന്ദ്ര ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേർന്നു

ഒമൈക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.കൊവിഡ് പരിശോധന, വിമാനത്താവളങ്ങളിലെ നിരീക്ഷണ സംവിധാനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ എന്നിവ യോഗം വിലയിരുത്തി.

ഇന്നലെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. നെതർലാന്റ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തി കൊവിഡ് പോസറ്റീവായ നാല് പേർ LNJP ആശുപത്രിയിൽ ചികിത്സയിലാണ്.

11 വിമാനങ്ങളിലായി എത്തിയ 3470 പേരെ പരിശോധനയ്ക്ക് വിധേയമാക്കി,ഹോം ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. എന്നാൽ കർണാടകയിൽ ഒമൈക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം പുറത്ത് വന്നിട്ടില്ല.

അതേസമയം. ഒമൈക്രോണ്‍ ആശങ്ക ശക്തമാവുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കൊവിഷീൽഡ് വാക്സീനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചു. നിലവിൽ വാക്സീൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനേക്കാ വാക്സീനെ യുകെ ബൂസ്റ്റർഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർഡോസ് എന്നൊരു ആവശ്യം കേന്ദ്രസ‍ർക്കാരിന് മുന്നിൽ വച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News