ആന്ധ്രയിലെ വെള്ളപ്പൊക്കം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവാഗ്ദാനവുമായി ചിരഞ്ജീവിയും രാം ചരണും

ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം സംഭാവന ചെയ്ത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും.

ആന്ധ്രാപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതേതുടര്‍ന്നാണ് സംഭാവന നല്‍കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും 25 ലക്ഷം വീതം ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭാവന ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News