ഒമൈക്രോൺ ആശങ്ക; മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്

പുതിയ കൊവിഡ് വകഭേദം ആശങ്കപരത്തുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്.

പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ ഓരോ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചത്.

അതേസമയം,ഒമൈക്രോണ്‍ രാജ്യത്ത് കണ്ടെത്തിയെങ്കിലും വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്നു സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കലുമാണ് കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ തടയാന്‍ സഹായിക്കുകയെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News