കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ; സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു

എംപിമാരെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തുടർച്ചയായ രണ്ടാം ദിനവും ധർണ നടത്തി. പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.

എംപിമാരെ ചട്ടവിരുധമായി സസ്‌പെൻഡ് ചെയ്തതിൽ തുടർച്ചയായ നാലാം ദിനവും ശക്തമായ പ്രതിഷേധമാണ് രാജ്യസഭയിൽ അരങ്ങേറിയത്. പ്രതിപക്ഷ എംപിമാർ ധർണ തുടരുന്ന എംപിമാർക്ക് ഐക്യദാർഢ്യവുമായി പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധസൂചകമായി കറുത്ത ബാൻഡ് കൈയ്യിൽ കെട്ടിയായിരുന്നു പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ എത്തിയത്.

അതേസമയം, സഭയ്ക്കകത്തും വിഷയം പ്രതിപക്ഷം ഉയർത്തിക്കാട്ടിയെങ്കിലും നടപടി പിൻവലിക്കില്ലെന്ന നിലപാടാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു സ്വീകരിച്ചത്. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ സഭ നടപടി ബഹിഷ്ക്കരിച്ചു. മഴ വില്ലനായി എത്തിയെങ്കിലും മഴയത്തും ധർണ തുടരാൻ തന്നെയായിരുന്നു എംപിമാരുടെ തീരുമാനം. ലോക്സഭയിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഡികമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പ്രതിഷേധം ഉയർത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here