‘പള്ളികളിൽ രാഷ്ട്രീയം പാടില്ല’ ഒറ്റപ്പാലത്ത് ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം

പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്ത് മുസ്ലീംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം.പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ റീത്തിൽ നോട്ടീസ്. വർഗ്ഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല തുടങ്ങിയവയാണ് നോട്ടീസിലുള്ളത്.

വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ലീഗ് ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന പി.എം.എ സലാമിൻ്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുന്നു. പള്ളികൾ രാഷ്ടീയ വേദിയാകുന്നതിനെതിരെ എതിർപ്പുമായി വിശ്വാസികളും രംഗത്തെത്തി.

അതേസമയം സലാമിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ കോഴിക്കോട്ട് ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News