സഹകരണ സംഘം ബാങ്ക് അല്ല, സ്വയം ഭരണ സ്ഥാപനമാണ്; ആർബിഐയുടെ ജാഗ്രതാ നിർദേശം നിയമവിരുദ്ധം; കത്തയച്ച് കേരളം

ആർബിഐയുടെ നോട്ടീസിനെതിരെ കേരളം കത്ത് നൽകി. സഹകരണ രജിസ്ട്രാറാണ് ആർ ബി ഐക്ക് കത്ത് നൽകിയത്. സഹകരണ സംഘം ബാങ്ക് അല്ല സ്വയം ഭരണ സ്ഥാപനമാണ് ആശങ്ക പരത്തുന്ന ആർബി ഐയുടെ ജാഗ്രതാനിർദേശം നിയമവിരുദ്ധമാണ്. ഇത് പിൻവലിക്കണമെന്നും കത്തിൽ ആ‍വശ്യപ്പെടുന്നു. സഹകരണമന്ത്രി വി.എൻ വാസവൻ വിഷയത്തിൽ ആർബിഐ ഗവർണർക്കും കത്ത് നൽകും.

ആർബിഐയുടെ ചീഫ് ജനറൽ മാനേജർക്കാണ് സഹകരണ രജിസ്ട്രാർ കത്ത് നൽകിയത്. ആർബിഐയുടെ ജാഗ്രതാ നിർദേശം നിയമവിരുദ്ധവും ആശങ്കപരത്തുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംയുക്ത ഉടമസ്ഥതയിലുള്ളതും ജനാധിപത്യപരമായി നിയന്ത്രിതവുമായ സംവിധാനമാണ് സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ. അതിനാൽ ബി ആർ നിയമപ്രകാരം ബാങ്കിങ്ങ് കമ്പനിയല്ല ഇത്.

നിക്ഷേപങ്ങൾ ശേഖരിക്കുന്നതും വായ്പ അനുവദിക്കുന്നതിനും അംഗങ്ങൾക്ക് അവകാശമുണ്ട്. സഹകരണ സംഘം അംഗമല്ലാത്തവർക്ക് വായ്പ അനുവദിക്കാറില്ല. 1969ലെ സഹകരണ സംഘം നിയമം അംഗത്വം ഇല്ലാത്തവർക്ക് വായ്പ നൽകുന്നതിനെ നിയന്ത്രിക്കുന്നുണ്ട്. അംഗങ്ങൾക്കെല്ലാം നിക്ഷേപിക്കാനും സേവനങ്ങൾ നേടാനും വായ്പ നേടാനും തുല്യ അവകാശമുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.

കാർഷിക അനുബന്ധ സേവനങ്ങളും സഹകരണസംഘങ്ങൾ നൽകുന്നുണ്ട്. അതിനാൽ ആർബിഐയുടെ പരിഭ്രാന്തി സൃഷ്ടിക്കുന്ന ജാഗ്രതാനിർദേശം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News