എണ്ണ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കാം

എണ്ണ ഉപയോഗിക്കാതെ പത്തിരി ഉണ്ടാക്കാം

ഗ്രേവിയുള്ള കറികളുടെ കൂടെയും പ്രഭാതഭക്ഷണമായും അത്താഴമായും പത്തിരി കഴിക്കാം പത്തിരിയുടെ പാചക രീതി നോക്കാം.

നന്നായി വറുത്ത അരിപ്പൊടിയാണ് പത്തിരിക്ക് ഉപയോഗിക്കേണ്ടത്.പത്തിരിയുടെ മയം മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തുക.

  • നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ്‌

  • നെയ്യ് – 1 ടേബിള്‍സ്പൂണ്‍

  • വെള്ളം – 4 കപ്പ്‌

  • ഉപ്പ് – ആവശ്യത്തിന്

  • നാല് കപ്പ്‌ വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.

  • തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക.

  • തീ അണച്ച് 2-3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക.

  • ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക)

  • മാവ് നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക.

  • ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.

  • ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക.

  • അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക .പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക . എണ്ണ ഉപയോഗിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News