ദില്ലി വായു മലിനീകരണത്തിൽ കേന്ദ്രത്തിന് അന്ത്യശാസനവുമായി സുപ്രീംകോടതി

ദില്ലി വായു മലിനീകരണത്തിൽ അന്ത്യശാസനവുമായി സുപ്രീംകോടതി. 24 മണിക്കൂറിനുള്ളിൽ പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം. ദില്ലി സർക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കോടതിയിൽ ഉറപ്പ് നൽകുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.

മുതിർന്നവർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സൗകര്യം ഒരുക്കുന്ന സർക്കാർ സ്‌കൂളിലേക്ക് കുട്ടികളെ അയക്കുന്നതിലും വിമർശനം. വായു മലിനീകരണം കുറയ്ക്കാൻ നിയോഗിച്ച കമ്മീഷനെയും സുപ്രീംകോടതി കുറ്റപ്പെടുത്തി.30 അംഗ കമ്മീഷൻ കൊണ്ട് സർക്കാർ ഖജനാവിന് നഷ്ടമെന്നല്ലാതെ മറ്റ് കാര്യങ്ങൾ ഒന്നുമില്ലെന്നും ചിഫ് ജസ്റ്റിസ് പറഞ്ഞു.

വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിച്ചു കൊണ്ടാണ് വായു മലിനീകരണം തടയുന്നതിൽ ദില്ലി സർക്കാർ കാണിക്കുന്ന അലംഭാവത്തെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഹർജി വന്ന ദിനം മുതൽ കോടതിയിൽ ഉറപ്പുകൾ നൽകുന്നുണ്ട്, എന്നാൽ ഒന്നും നടക്കുന്നില്ലെന്നു ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു..

ലോക്ഡൗണിന് തയാറാണെന്ന് അറിയിച്ചിട്ട് എന്ത് സംഭവിച്ചെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചു. ആയിരം CNG ബസുകൾ വാങ്ങുമെന്ന് പറഞ്ഞിട്ട് അതെവിടെയെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം.മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ സ്‌കൂളുകൾ തുറന്നതിനെയും മൂന്നംഗ ബെഞ്ച് വിമർശിച്ചു.മുതിർന്നവർക്ക് വർക് ഫ്രം ഹോം നടപ്പാക്കുന്ന സ്ഥലത്താണ് കുട്ടികൾക്ക് സ്‌കൂളിലേക്ക് പോകേണ്ടി വരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വായു ഗുണനിലവാരമുയർത്താൻ രൂപീകരിച്ച കമ്മീഷനും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.30 അംഗ കമ്മീഷൻ കൊണ്ട് എന്ത് പ്രയോജനമെന്നും സർക്കാർ ഖജനാവിന് നഷ്ടമെന്നല്ലാതെ മറ്റ് കാര്യങ്ങൾ ഒന്നുമില്ലെന്നും ചിഫ് ജസ്റ്റിസ് വിമർശിച്ചു. ഇതാണ് സാഹചര്യം എങ്കിൽ അസാധാരണ നടപടികൾ വേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. വ്യവസായങ്ങളും, വാഹനങ്ങളുമുണ്ടാക്കുന്ന മലിനീകരണത്തെയാണ് ഗുരുതരമായി കാണുന്നത് അക്കാര്യത്തിൽ ദില്ലി സർക്കാർ നടപടിയെക്കുക തന്നെ വേണമെന്നും കോടതി നിർദേശിച്ചു.

വായു മലിനീകരണത്തെ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്രസർക്കാറിനോട്‌ പറഞ്ഞ കോടതി പരിഹാര നിർദേശങ്ങളുമായി നാളെ എത്തണമെന്ന് നിർദേശിച്ചു. രാവിലെ പത്തിന് വിഷയം വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News