മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങൾ കൈവശമില്ല; മലക്കംമറിഞ്ഞ് കേന്ദ്രസർക്കാർ

രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങൾ കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യുനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. അക്രമ സംഭവങ്ങൾ തടയാനായി കേന്ദ്ര സർക്കാർ സാമുദായിക സൗഹാർദ്ദ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നും നഖ്‌വി സഭയിൽ പറഞ്ഞു.

എന്നാൽ ഉത്തർ പ്രദേശിൽ ഉൾപ്പടെ ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമ പരമ്പരകൾ അരങ്ങേറുമ്പോൾ ആണ് കേന്ദ്ര സർക്കാർ കണക്കിൻ്റെ കാര്യത്തിൽ ഒളിച്ചുകളി നടത്തുന്നത്. പശുക്കടത്ത് ഉൾപ്പടെയുള്ള ആരോപണങ്ങളിൽ അസംഖ്യം കൊലപാതകങ്ങൾ വരെ രാജ്യത്ത് കഴിഞ്ഞ വർഷങ്ങൾക്ക് ഉള്ളിൽ നടന്നിട്ടുണ്ട്. ആദിവാസി ദളിത് വിഭാഗങ്ങൾക്ക് എതിരെയും വലിയ അതിക്രമങ്ങൾ രാജ്യത്ത് നടക്കുമ്പോൾ ആണ് ഇത് സംബന്ധിച്ച കണക്കുകൾ കൈവശം ഇല്ലെന്ന് കേന്ദ്ര സര്ക്കാര് മറുപടി നൽകുന്നത്.

മരണപ്പെട്ട കർഷകരുടെ കണക്കും കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. അത്തരം കണക്കുകൾ സംസ്ഥാന സർക്കാരുകളാണ് സൂക്ഷിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഈ കണക്കുകൾ ശേഖരിച്ചിട്ടില്ലെന്നും കേന്ദ്ര ന്യുനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ലോക്സഭയെ അറിയിച്ചു.

രാജ്യത്ത് സാമുദായിക സൗഹാർദ്ധം അടക്കമുള്ള നിയമ പാലനം സംബന്ധിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാർ കൃത്യമായി പരിശോധിക്കുകയും സി എ പി എഫ്‌ അടക്കമുള്ള സായുധ സേനയെ സംസ്ഥാനങ്ങൾക്കായി തയ്യാറാക്കിയിട്ടുമുണ്ട്. കൂടാതെ സാമുദായിക ലഹളകൾ പോലെയുള്ള അക്രമ സംഭവങ്ങൾ തടയാനായി കേന്ദ്ര സർക്കാർ സാമുദായിക സൗഹാർദ്ദ മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം മന്ത്രി സഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News