സഹകരണ സംഘത്തെ കുറിച്ചുള്ള പത്ര പരസ്യം; ആര്‍ബിഐ ഗവര്‍ണര്‍ക്ക് കത്തയച്ച് വി.എന്‍. വാസവന്‍

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പത്ര പരസ്യം ആശയ കുഴപ്പങ്ങള്‍ക്കിടയാക്കിയെന്നും അത് പരിഹരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ആര്‍ബിഐ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസിന് അയച്ച കത്തിലാണ് സഹകരണ സംഘങ്ങളെ സംബന്ധിച്ച് ആര്‍ബിഐ നല്‍കിയ പരസ്യത്തെ കുറിച്ച് പരാമര്‍ശിച്ചത്. പരസ്യവുമായി ബന്ധപ്പെട്ട ആശയ കുഴപ്പവും ആശങ്കയും സംബന്ധിച്ച് കഴിഞ്ഞ ദിവസം സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹ് ആര്‍ബിഐ ചീഫ് ജനറല്‍ മാനെജര്‍ക്ക് ഒരു കത്തയച്ചിരുന്നു. കത്തിലെ ആവശ്യം പരിഗണിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേരളത്തിലെ സഹകരണ മേഖല കാര്‍ഷിക രംഗത്തെ വികസനത്തിനും ഗ്രാമ പ്രദേശങ്ങളിലെ സമ്പദ്ഘടനയെയും ശക്തമായി സ്വാധീനിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ സഹകരണ മേഖലയെ പ്രോഹത്സാപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഇടത്തടക്കാര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന മേഖലയാണ് കേരളത്തിലെ സഹകരണ മേഖല.

ഈ മേഖലയില്‍ പരക്കെ ആശങ്ക പടര്‍ത്തുന്ന തരത്തിലുള്ള പരസ്യമാണ് ആര്‍ബിഐ നല്‍യിട്ടുള്ളത്. ഇതുവഴി സൃഷ്ടിച്ച ആശങ്ക പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കേരള ബാങ്ക് രൂപീകരണത്തിനു നല്‍കിയ സഹകരണത്തിന് നന്ദിയും മന്ത്രി കത്തില്‍ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News