ഇന്ത്യയിലും ഒമൈക്രോൺ; കർണാടകയില്‍ രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. 66ഉം 46ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കുറച്ചുമുൻപാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News