കണ്ണൂരിൽ അന്താരാഷ്ട്ര വിമാനങ്ങൾ ഇറങ്ങുന്നത് സംബന്ധിച്ച് കേരളം ഒന്നിലേറെ തവണ അപേക്ഷ നൽകിയെന്ന് കേന്ദ്രസർക്കാർ

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾ ഇറങ്ങുന്നത് സംബന്ധിച്ച് കേരളം ഒന്നിലേറെ തവണ അപേക്ഷ നൽകിയതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വ്യോമയാന മന്ത്രി ജനറൽ വികെ സിംഗ് ആണ് സഭയിൽ മറുപടി നൽകിയത്.

ആസിയാൻ വ്യോമ നയബന്ധത്തിൽ ഉൾപ്പെടുത്തി വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശനം അനുവദിക്കണം എന്നാണ് കേരളം ഉന്നയിച്ച ആവശ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വർഷം ജൂലൈ 21ന് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഇതേ വർഷം ജൂലൈ ഒന്നിനും ഒക്ടോബർ ഒന്നിനും പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതായി ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രം വെളിപ്പെടുത്തി. എന്നാൽ പലവിധ കാരണങ്ങൾ കൊണ്ട് വികസിത നഗരങ്ങളിൽ അല്ലാത്ത ഇടങ്ങളിലുള്ള വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.

അതെസമയം ഇന്ത്യൻ വിമാന കമ്പനികൾ 65 അന്താരാഷ്ട്ര സർവീസുകൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നടത്തുന്നുണ്ടെന്നും കേന്ദ്ര സര്ക്കാര് സഭയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News