തെങ്കാശിയിലെ 6000 കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുമെന്ന് ഹോര്‍ട്ടി കോര്‍പ്പ്

തമിഴ്‌നാട് തെങ്കാശിയിലെ 6000 കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വിലയ്ക്കാകും സംഭരണം.

ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കും. ഹോര്‍ട്ടി കോര്‍പ്പ് എംഡിയുടെ നേതൃത്വത്തില്‍ തെങ്കാശിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം 8 ന് കര്‍ഷകരുമായി ധാരണ പത്രം ഒപ്പിടും

തെങ്കാശിയില്‍ തല്‍ക്കാലം കേരളം സംഭരണശാല തുടങ്ങില്ല. കര്‍ഷക കൂട്ടായ്മകളുടെ സംഭരണ ശാലയില്‍ നിന്ന് പച്ചക്കറി ശേഖരിക്കാനും തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News