പഞ്ചാബിലെ മലയാളി കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

പഞ്ചാബിലെ ജലന്ധറില്‍ മലയാളി കന്യാസ്ത്രീ സി. മേരി മേഴ്‌സിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പെന്ന് സഹോദരന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

മരണത്തില്‍ വിശദമായ അന്വേഷണം വേണം. സഹോദരി സ്ഥിരമായി ഫോണില്‍ സംസാരിക്കാറുണ്ട്. മരിക്കുന്നതിന്റെ തലേന്നും ഫോണില്‍ സംസാരിച്ചിരുന്നു

എന്തെങ്കിലും വിഷമതകള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. ജന്മദിനത്തില്‍ വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. സന്യാസസഭയുടെ എറണാകുളം ആസ്ഥാനത്ത് നിന്നാണ് സഹോദരി ആത്മഹത്യ ചെയ്തതായി അറിയിച്ചതെന്നും സഹോദരന്‍ പറഞ്ഞു.

പുനര്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം കന്യാസ്ത്രീയുടെ മൃതദേഹം അല്‍പ്പസമയത്തിനകം ആലപ്പുഴ അര്‍ത്തുങ്കലുള്ള വീട്ടിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel