ആര്‍ എസ് എസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടെടുക്കുന്നു

ആര്‍ എസ് എസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. മതേതരത്വം സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നേമം ഏരിയാ കമ്മറ്റി ഓഫീസ് ആയ അവണാകുഴി സദാശിവന്‍ സ്മാരക മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സി പി ഐ എം നല്ല ഓഫീസ് ഉണ്ടാക്കുമ്പോള്‍ ചിലര്‍ക്ക് കണ്ണുകടി ഉണ്ടാകും.

സി പി ഐ എം ഓഫീസ് ആകുബോള്‍ എല്ലാ വിഭാഗം ജനങ്ങളും അതുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു. ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകും. ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹലാലിന്റെ പേരില്‍ ബോധപൂര്‍വമായി ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നും ലീഗിന്റേത് സംഘപരിവാറിനുള്ള പച്ചക്കൊടിയാണെന്നും മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News