ഒരു ദിവസം എത്ര മുട്ട കഴിക്കാം??ഒന്നോ രണ്ടോ മൂന്നോ??????

ഒരു ദിവസം എത്ര മുട്ട കഴിക്കാം?ഒന്നോ രണ്ടോ മൂന്നോ??????

മുട്ട ഇഷ്ട്ടമുള്ള ആഹാരമാണ്.പക്ഷെ മുട്ട കഴിക്കാമോ എത്ര മുട്ട കഴിക്കാം ഇങ്ങനെയുള്ള സംശയങ്ങൾ എല്ലാവര്ക്കും ഉണ്ടാകും..എല്ലാ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. പുരാതന കാലം മുതൽ ആളുകൾ ആരോഗ്യത്തിനായി മുട്ട കഴിക്കുന്നു.

അടുത്തിടെ പുറത്തുവന്ന പഠനങ്ങളിൽ പറയുന്നത് ആരോ​ഗ്യവാനായ ഒരാൾക്ക് കുറഞ്ഞത് ആഴ്ചയിൽ ഏഴു മുട്ട വരെ കഴിക്കാം എന്നാണ്ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ ഒരു ദിവസം 3 ൽ കൂടുതൽ മുട്ട കഴിക്കാതിരിക്കാൻ ശ്രമിക്കുക.ഒരു ദിവസം മൂന്നു മുട്ട കഴിക്കാം.പക്ഷെ ആ സമയങ്ങളിൽ മറ്റ് കൊഴുപ്പുള്ള ഭക്ഷണങ്ങൾ മാത്രം.മുട്ടയ്‌ക്കൊപ്പം മൽസ്യ മാംസാദികൾ കഴിക്കേണ്ട കാര്യമില്ല.

ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞയിലാണ്.മുട്ടയുടെ വെള്ള മാത്രം കഴിച്ചിട്ട് ഒരു കാര്യവുമില്ല .മുട്ടയുടെ വെള്ളയില്‍ കുറച്ചു പ്രോട്ടീന്‍ മാത്രമേയുള്ളു , വേറൊരു പോഷകാഹാരവുമില്ല . എന്നാല്‍ വൈറ്റമിന്‍ എ വൈറ്റമിന്‍ ഡി തുടങ്ങിയ ഒട്ടേറെ വൈറ്റമിന്‍സ് മുട്ടയുടെ മഞ്ഞയിലുണ്ട് .

മുട്ട കഴിക്കുന്നെങ്കില്‍ മുട്ടയുടെ മഞ്ഞ കൂടി എല്ലാവരും കഴിക്കണം.ഒരു ദിവസം മൂന്നു മുട്ട വരെ കഴിക്കാം .രാവിലെ ഒന്ന് ,ഉച്ചക്ക് ഒന്ന്,വൈകിട്ട് ഒന്ന് .ഒരു കുഴപ്പവുമില്ല.മുട്ട കഴിക്കുമ്പോള്‍ ഇറച്ചിയും മീനും തൈരും വേണ്ട എന്ന് മാത്രം.കുറച്ചു കൊളസ്ട്രോള്‍ ഉണ്ടെന്നു പറഞ്ഞാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നത് .യഥാര്‍ത്ഥത്തില്‍ ഒട്ടേറെ പോഷകഗുണമുള്ള ഒന്നാണ് മുട്ട .എല്ലാ ദിവസവും ഭക്ഷണത്തില്‍ പ്രോടീന്‍ ഉണ്ടാവണം,പക്ഷെ ഒരേ ആഹാരം അടുപ്പിച്ചു കഴിച്ചാല്‍ മടുപ്പു വരും അതുകൊണ്ടാണ് നമ്മള്‍ മാറി മാറി കഴിക്കുന്നത് .മുട്ടയാവാം ,ഇറച്ചിയാവാം ,തൈരാകാം ,മീന്‍ അല്ലെങ്കില്‍ പയര്‍ വര്ഗങ്ങള് ആവാം.എല്ലാംകൂടി ഒരുമിച്ച് വേണ്ട.

മോശം കൊളസ്ട്രോളിന്റെ അളവ് മുട്ട കഴിക്കുമ്പോൾ വർദ്ധിക്കുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് തെറ്റായ ധാരണയാണ്. ഇത് എൽ‌ഡി‌എൽ കൊളസ്ട്രോളിന്റെ അളവിൽ വളരെ ചെറിയ വർദ്ധനവിന് കാരണമാകുമെങ്കിലും, എച്ച്ഡിഎൽ(നല്ല കൊളസ്ട്രോൾ) അളവ് ക്രമേണ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വൈവിധ്യമാർന്ന ഹൃദയ രോഗങ്ങളിൽ നിന്ന്സംരക്ഷണം നൽകാൻ മുട്ടയ്ക്ക് കഴിയും.

തലച്ചോറിന്‍റെ ആരോഗ്യം- നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകമായ കോളിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വൈജ്ഞാനിക ശേഷി വർദ്ധിപ്പിക്കുന്നതിനും ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തടയുന്നതിനും ഇത് മുട്ട സഹായിക്കും. ഈ പോഷകത്തിന്റെ മറ്റ് ഗുണങ്ങൾ ഇത് ഹൃദയാരോഗ്യത്തിനും കോശ സ്തര രൂപീകരണത്തിനും സഹായകരമാണ്. ഒരു മുട്ടയിൽ നിന്ന് നിങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here