മുട്ട, പാല്‍, ഇറച്ചി, ഇതൊന്നും കഴിച്ചിട്ടല്ല ഹൃദ്രോഗവും പ്രമേഹവുമൊക്കെ ഉണ്ടാകുന്നത്:കാരണങ്ങൾ ഇവയാണ്

മുട്ട, പാല്‍, ഇറച്ചി, ഇതൊന്നും കഴിച്ചിട്ടല്ല ഹൃദ്രോഗവും പ്രമേഹവുമൊക്കെ ഉണ്ടാകുന്നത്. ഹൃദ്രോഗമടക്കമുള്ള രോഗങ്ങൾ പലതുമും ഉണ്ടാകുന്നത് ശരിയായ രീതിയില്‍ സമീകൃതാഹാരം കഴിക്കാത്തവര്‍ക്കാണ്, അത് കൂടാതെ അമിതാഹാഹാരവും, വ്യാമക്കുറവും ദുശീലങ്ങളും രോഗങ്ങൾക്ക് കാരണമാകുന്നു.സമീകൃതാഹാരം എന്ന് പറഞ്ഞാല്‍ എന്താണെന്നു ഇനി പറയാം

1) ഊര്‍ജ്ജത്തിനു വേണ്ടിയുള്ള അരി ,ഗോതമ്പ്, അല്ലെങ്കില്‍ ചോളം, മുത്താറി, അല്ലെങ്കില്‍ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം. വിലയും ലഭ്യതയും ഒപ്പം മാംസ്യത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തെയും ആശ്രയിച്ചായിരിക്കണമെന്നേയുള്ളു.

2) സമീകൃത ഭക്ഷണത്തിന്റെ രണ്ടാമത്തെ ഘടകം മാംസ്യമാണു്. പയര്‍ ,കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട. തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായിരിക്കണം.
ഊര്‍ജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്റെ 20-25 % മാംസ്യവിഭവം ഉണ്ടായിരിക്കണം.
കിഴങ്ങുവര്‍ഗ്ഗങ്ങളാണ് ഊര്‍ജ്ജത്തിനു വേണ്ടി കഴിക്കുന്നതെങ്കില്‍ മാംസ്യം കിട്ടാനായി നിര്‍ബന്ധമായും ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലും ഒന്ന് കഴിക്കണം. കപ്പയും മീനും, ഉരുളക്കിഴങ്ങും മുട്ടയും, ചക്കപ്പുഴുക്കും ഇറച്ചിയും ഒക്കെ നല്ല ചേരുവകള്‍ തന്നെ. എന്നാല്‍ കപ്പയും പയറും, ചക്കപ്പുഴുക്കും പയറും, വാഴക്കയും പയറും നല്ല ചേരുവകളല്ല. അരിയും ഉഴുന്നും ചേര്‍ത്ത ഇഡലി ,ദോശ നല്ല ചേരുവകളാണ്. എന്നാല്‍ വെറും അരിയുടെ / ഗോതമ്പിന്റെ ദോശയോടൊപ്പം ഏതെങ്കിലും പയര്‍ വര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ ഇറച്ചിയോ, മത്സ്യമോ, മുട്ടയോ ,തൈരോ ഉപയോഗിക്കണം.

3) ഭക്ഷണത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉണ്ടായിരിക്കണം. പച്ചക്കറി എന്നാല്‍ നാരുള്ള ഭക്ഷണ പദാര്‍ത്ഥമാണ്.ചീര ,വെണ്ടക്ക, കയ്പയ്ക്ക, കോവക്ക, കക്കിരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇവയൊക്കെ ധാരാളം കഴിക്കാം.

4) നാലാമത്തെ ഇനമായ പഴങ്ങള്‍ എല്ലാ നേരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങള്‍ ഉണങ്ങിയതും, പുഴുങ്ങിയതും, പൊരിച്ചതുമല്ല – പഴങ്ങളുടെ ജൂസുമല്ല. ഏറ്റവും നല്ലത് അതാതു കാലത്ത് പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങള്‍ തന്നെ. വാഴപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ, പേരക്ക, ഓറഞ്ച്, സപ്പോട്ട, ചാമ്പയ്ക്ക ഏതുമാകാം.

5) വെള്ളമാണ് അതിപ്രധാനമായ അഞ്ചാമത്തെ ഇനം. ദിവസം രണ്ടര – മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. ഒന്നരലിറ്ററെങ്കിലും മൂത്രവിസര്‍ജ്ജനം ഉണ്ടാവണം.
സര്‍വ്വോപരി വേണ്ടത്ര ശാരീരിക വ്യായാമവും, മാനസ്സിക ഉല്ലാസവും
ഉറപ്പുവരുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News