ബി ജെ പിയുടെ മത വിദ്വേഷ മുദ്രാവാക്യത്തിനെതിരെ തലശ്ശേരിയിൽ ഡി വൈ എഫ് ഐയുടെ ജാഗ്രത സദസ്സ്

ബി ജെ പിയുടെ മത വിദ്വേഷ മുദ്രാവാക്യത്തിന് എതിരെ തലശ്ശേരിയിൽ ഡി വൈ എഫ് ഐ യുടെ ജാഗ്രത സദസ്സ്.നാടിന്റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് തലശ്ശേരി നഗരത്തിൽ ഡി വൈ എഫ് ഐ പ്രകടനം നടത്തി.

മത വിദ്വേഷ മുദ്രാവാക്യം മുഴക്കി നാടിനെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാർ ശ്രമത്തിനു എതിരെയായിരുന്നു യുവജന പ്രതിഷേധം. തലശ്ശേരി മത മൈത്രിയുടെ ഭൂമിയാണെന്നും കേരളത്തെ ഗുജറാത്താക്കാൻ അനുവദിക്കില്ല തുടങ്ങിയ പ്ലക്കാർഡുകളും ഉ യർത്തിയായിരുന്നു ഡി വൈ എഫ് ഐ റാലി.

തുടർന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ചേർന്ന ജാഗ്രത സദസ്സ് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രെട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന ലീഗ് പ്രഖ്യാപനം ഭൂരിപക്ഷ വർഗീയതയ്ക്ക് വളമാകുന്നതാണെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി. തലശ്ശേരി എം എൽ എ എ എൻ ഷംസീർ,ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് സംസ്ഥാന കമ്മഗറ്റി അംഗം സരിൻ ശശി തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News