കോൺഗ്രസിൽ നിന്നും പുറത്താക്കിയ മമ്പറം ദിവാകരൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു

കോൺഗ്രസിൽ നിന്നും അടുത്തിടെ പുറത്താക്കിയ മമ്പറം ദിവാകരൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും വധഭീഷണിയുണ്ടെന്നും, ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മമ്പറം ആശുപത്രി സഹകരണ സംഘത്തിൽ വച്ച് കഴിഞ്ഞ ദിവസം തനിക്ക് നേരെ

ആക്രമണം നടന്നു. കെ പി സി സി അദ്ധ്യക്ഷൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ആക്രമണം.  സഹകരണ സംഘത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.

താനും സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണെന്നും , തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു . ഹർജി ഫയലിൽ സ്വീകരിച്ച കോടതി , പോലീസിനോട് നിലപാട് തേടി, പിന്നീട് പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News