ആര്‍ എസ് എസ്സിന്റെ കൊലപാതക രാഷ്ട്രീയത്തെ ജനങ്ങള്‍ പ്രതിരോധിക്കുമെന്ന് എ വിജയരാഘവന്‍

ആര്‍ എസ് എസ്സിന്റെ കൊലപാതക രാഷ്ട്രീയത്തെ ജനങ്ങള്‍ പ്രതിരോധിക്കുമെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. പെരിങ്ങരയിലും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയില്‍ ആര്‍ എസ് എസ്സില്‍ നിന്ന് വലിയ തോതില്‍ ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുകയാണ്.

ഇതില്‍ വിറളി പൂണ്ട ആര്‍ എസ് എസ് സംഘമാണ് പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത്. ജനകീയനായ നേതാവിനെ ആസൂത്രിതമായി ആര്‍ എസ് എസ് സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

തിരുവല്ലയിലാണ് എല്‍ സി സെക്രട്ടറിയെ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയത്. രാത്രി 8 മണിയോടെ ആണ് കൊലപാതകം നടന്നത്. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്.

കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അഞ്ച് പേരാണുണ്ടായിരുന്നതെന്നാണ് സൂചന. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്.

ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു.

നെഞ്ചിൽ ആഴത്തിൽ കുത്തേറ്റിരുന്നതായി സിപിഐഎം നേതാക്കൾ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലുള്ള കരണത്തെക്കുറിച്ചോ പ്രകോപനത്തെ പറ്റിയോ വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here