എ ഐ വൈ എഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി

എ ഐ വൈ എഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. ടൗണ്‍ സ്‌ക്വയറിലെ പ്രദീപ് പുതുക്കൂടി നഗറില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ പതാക ഉയര്‍ത്തി.വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ പതാക -കൊടിമര- ദീപശിഖ ജാഥകള്‍ സമ്മേളന നഗരിയില്‍ സംഗമിച്ചു.

പൊതുസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍, എഐ വൈ എഫ് ദേശീയ പ്രസിഡന്റ് അഫ്താബ് ആലംഖാന്‍, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി എന്‍ ചന്ദ്രന്‍, കൃഷിമന്ത്രി പി പ്രസാദ്, സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍, എഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എഐഎസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News