ആദിവാസി യുവതിയെ അധിക്ഷേപിച്ച സംഭവം: വയനാട്‌ ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

വയനാട്‌ ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ ആദിവാസി യുവതിയെ അധിക്ഷേപിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി യൂത്ത്‌ കോൺഗ്രസ്‌ വനിതാനേതാവ്‌ കൂടിയായ യുവതി. പോലീസിൽ പരാതി നൽകും.
നേതൃത്വത്തിന്‌ പരാതി നൽകിയെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലാണ്‌ തീരുമാനം

പൊതുയോഗത്തിൽ വെച്ച്‌ അധിക്ഷേപിക്കുകയും അപകീർത്തികരമായ പരാമർശ്ശം നടത്തിയെന്നുമാണ്‌ ആരോപണം.ഇതുസബന്ധിച്ച്‌
രാഹുൽഗാന്ധിക്കും കെ പി സി സി പ്രസിഡന്റിനുമുൾപ്പെടെ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ സീറ്റില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് യുവതിക്കെതിരെ ഡി.സി.സി അധ്യക്ഷന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായി പരാതിയുയർന്നത്‌‌.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ എൻ ഡി അപ്പച്ചൻ ആദിവാസി സമൂഹത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ നൽകിയ പരാതിയിലുള്ളത്‌.

എന്നാൽ പരാതിയിന്മേൾ ഒരു നടപടിയുമുണ്ടായില്ല.ഇതേതുടർന്നാണ്‌ പോലീസിനെ സമീപിക്കാനും നിയമനടപടികളുമായി നീങ്ങാനും യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറികൂടിയായ യുവതിയുടെ തീരുമാനം.

ബ്ലോക്ക്‌‌ പഞ്ചായത്ത്‌ സീറ്റിൽ പരാജയപ്പെട്ടത്‌,കാണാൻ ഭംഗിയില്ലാത്തവളായതുകൊണ്ടാണ്‌ എന്ന് സൂചിപ്പിക്കുന്ന അധിക്ഷേപ വാക്കാണ്‌ അധ്യക്ഷൻ ഉപയോഗിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്‌.

ദേശീയ നേതാക്കൾക്കുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയില്ലാത്തത്‌ വേദനയുണ്ടാക്കിയെന്നും പൊതുപ്രവർത്തനം നടത്തുന്ന സ്ത്രീകൾക്ക്‌ പ്രത്യേകിച്ച്‌ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്‌ ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും യുവതി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News