സന്ദീപിന്റെ കൊലപാതകം: നാടിന്റെ സമാധാനം തകര്‍ക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി ശക്തമായ പ്രതിഷേധം ഉയരണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

നാടിന്റെ സമാധാനം തകര്‍ക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി ശക്തമായ പ്രതിഷേധം ഉയരണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പാര്‍ട്ടിയുടെ ജനകീയനായ പ്രവര്‍ത്തകനെയാണ് ആര്‍ എസ് എസ് വീണ്ടും കൊല ചെയ്തതെന്നും ഇതിനൊരു അവസാനം ഉണ്ടാകണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

നാടിന്റെ സമാധാനം തകര്‍ക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി ശക്തമായ പ്രതിഷേധം ഉയരണമെന്നും ചോരക്കളി നമുക്കവസാനിപ്പിക്കാമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

സഖാവ് ഹഖ്

സഖാവ് മിഥിലാജ്

സഖാവ് ഔഫ്

സഖാവ് സനൂപ്

സഖാവ് സിയാദ്

സഖാവ് മണിലാൽ

എത്ര സഖാക്കളെയാണ് ഒരു വർഷം കൊണ്ട് നമുക്ക് നഷ്ടപ്പെട്ടത്.ഇന്നലെ മറ്റൊരാൾ കൂടി. സഖാവ് സന്ദീപ്…..

പാർട്ടിയുടെ ജനകീയനായ പ്രവർത്തകനെയാണ് RSS വീണ്ടും കൊല ചെയ്തത്. ഇതിനൊരു അവസാനം ഉണ്ടാകണ്ടേ? നാടിന്റെ സമാധാനം തകർക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി ശക്തമായ പ്രതിഷേധം ഉയരണം.ചോരക്കളി നമുക്കവസാനിപ്പിക്കാം !

സിപിഐ എം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് പി ബി സന്ദീപ് കുമാറിന് അന്ത്യാഭിവാദങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News