
തിരുവല്ലയില്‍ സഖാവ് സന്ദീപിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തില്‍ കലാപം അഴിച്ചു വിടാനുള്ള ആര്‍ എസ് എസ് തീരുമാനത്തിന്റെ ഭാഗം തന്നെയാണ് ദാരുണമായ ഈ കൊലപാതകം എന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
തിരുവല്ലയില്‍ സഖാവ് സന്ദീപിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. സിപിഐ എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ജനകീയനായ പഞ്ചായത്ത് അംഗവുമായിരുന്ന സഖാവിനെയാണ് ഒരു പ്രകോപനവുമില്ലാതെ ഇക്കൂട്ടര്‍വെട്ടിക്കൊന്നിരിക്കുന്നത്.
കേരളത്തില്‍ കലാപം അഴിച്ചു വിടാനുള്ള ആര്‍ എസ് എസ് തീരുമാനത്തിന്റെ ഭാഗം തന്നെയാണ് ദാരുണമായ ഈ കൊലപാതകം. കഴിഞ്ഞ ദിവസമാണ് തലശ്ശേരിയില്‍ അത്യന്തംപ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആര്‍ എസ് എസുകാര്‍ പ്രകടനം നടത്തിയത്.
ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാവുമോ എന്നാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ നോക്കുന്നത്. സിപിഐ എം പ്രവര്‍ത്തകരെ ഇങ്ങനെ നിരന്തരം കടന്നാക്രമിക്കാമെന്നും വെട്ടിക്കൊല്ലാം എന്നുംആര്‍ എസ് എസുകാര്‍ വിചാരിക്കേണ്ട. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയോടെ ഈ കൊലപാതകങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്ക് അറിയാം.
സഖാവ് സന്ദീപിന്റെ രക്തസാക്ഷിത്വം , വര്‍ഗീയ ഫാസിസ്റ്റുകള്‍ ക്കെതിരായ അടിയുറച്ച നിലപാടുമൂലം ഉണ്ടായതാണ്. നമ്മുടെ ഓരോ പടയാളി വീണുപോകുമ്പോഴും, അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ത്തുക തന്നെയാണ് നമ്മള്‍ ചെയ്യുക.
ഈ ആക്രമണങ്ങള്‍ കൊണ്ട് , വര്‍ഗീയ ഫാസിസ്റ്റുകള്‍ ക്കെതിരെ കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരത്തിന്റെ വീര്യം കെട്ടുപോകില്ല.
സഖാവ് സന്ദീപിന് എന്റെ അന്ത്യാഭിവാദ്യങ്ങള്‍. സഖാവിന്റെ കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും ഒപ്പം കേരളത്തിലെ നമ്മുടെ പാര്‍ടിയും പാര്‍ട്ടി ബന്ധുക്കളും മുഴുവനും ഉണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here