ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച എം എസ് എഫ് നേതാവ് പി പി ഷൈജലിനെ ലീഗ് പുറത്താക്കി

MSF‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി. ഹരിത വിഷയത്തിൽ ലീഗ്‌ നേതൃത്വത്തെ പരസ്യമായി വിമർശ്ശിച്ച എം എസ്‌ എഫ്‌ നേതാവാണ്‌ ഷൈജൽ. വയനാട്ടിലെ പ്രളയ ഫണ്ട്‌ വെട്ടിപ്പിലും നേതൃത്വത്തെ വിമർശ്ശിച്ചിരുന്നു.ജില്ലാ പ്രവർത്തക സമിതി അംഗവുമായിരുന്നു പി പി ഷൈജൽ.

ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ്‌ സംസ്ഥാന നേതൃത്വം പറയുന്നത്‌.ഹരിത വിഷയയത്തിൽ നേതൃത്വത്തെ പരസ്യ്മായി വിമർശ്ശിച്ച ഷൈജലിനെ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പദവിയിൽ നിന്ന് നീക്കിയിരുന്നു.പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയത്.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ഷൈജൽ ഗുരുതര ആരോണങ്ങളുന്നയിച്ചിരുന്നു.പ്രളയ ഫണ്ട്‌ തട്ടിപ്പിലും ലീഗ്‌ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും ചില ജില്ലാ നേതാക്കൾ വൻ വെട്ടിപ്പ്‌ നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു അത്‌.

കഴിഞ്ഞ ദിവസം ജില്ലാ ലീഗ്‌ ഓഫീസിൽ അദ്ധേഹം മർദ്ധനത്തിരയാവുകയും ചെയ്തു.മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കൽ ഉൾപ്പെടെയുള്ളവരാണ്‌ മർദ്ദിച്ചത്‌. വിമർശ്ശിക്കുന്നവരെയെല്ലാം പുറത്താക്കുന്ന നേതൃത്വം ലീഗിൽ ഫാസിസമാണ്‌ നടപ്പാക്കുന്നതെന്ന് പി പി ഷൈജൽ പ്രതികരിച്ചു.

ജില്ലാ ലീഗ് നേതൃത്വത്തിനെതിരെ ഏതാനും ദിവസങ്ങളായി ഉയരുന്ന ആരോപണത്തിനിടെയാണ്‌ ഷൈജലിനേയും പുറത്താക്കുന്നത്‌.പ്രളയ ഫണ്ട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നേതൃത്വത്തിന്‌ കത്തയച്ച പ്രവർത്തകസമിതി അംഗം സി മമ്മിയേയും ഇതിനിടെ പുറത്താക്കിയിരുന്നു.

നടപടി ജില്ലാ ലീഗിൽ കടുത്ത ഭിന്നതക്ക്‌ കാരണമായിരിക്കുകയാണ്‌. ഷൈജലിനെ പുറത്താക്കിയത്‌ എം എസ്‌ എഫിലും പ്രശ്നങ്ങൾ സൃഷ്ടിക്കും.ഷൈജലിനെ പിന്തുണക്കുന്ന വിഭാഗം വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക്‌ നീങ്ങുമെന്നാണ്‌ വിവരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News