സന്ദീപിന്റെ കൊലപാതകം; സംഘപരിവാറിന്റെ കഠാര രാഷ്ട്രീയത്തിന് സന്ദീപിന്റെ പിഞ്ചോമനകളുടെ പുഞ്ചിരി കാണാനാവില്ല; മന്ത്രി വി ശിവന്‍കുട്ടി

സംഘപരിവാറിന്റെ കഠാര രാഷ്ട്രീയത്തിന് സന്ദീപിന്റെ പിഞ്ചോമനകളുടെ പുഞ്ചിരി കാണാനാവില്ലെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്.

സന്ദീപിന്റെ കൊലപാതകത്തില്‍ എം എല്‍ എ കെ കെ ശൈലജയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. പഞ്ചായത്ത് അംഗമെന്ന നിലയില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയ സന്ദീപിന്റെ പ്രവര്‍ത്തനം അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി ഇത്തരത്തിലുള്ള ഒരു ചെറുപ്പക്കാരനെയാണ് ആര്‍ എസ് എസിന്റെ വിധ്വംസക രാഷ്ട്രീയം കൊലക്കത്തിക്ക് ഇരയാക്കിയതെന്ന് ശൈലജ ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പത്തനംതിട്ട തിരുവല്ലയില്‍ സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന പി ബി സന്ദീപിനെ ആര്‍ എസ് എസ് സംഘം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു.

പഞ്ചായത്ത് അംഗമെന്ന നിലയില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയ സന്ദീപിന്റെ പ്രവര്‍ത്തനം അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി. പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ കാലത്തുമെല്ലാം നാട്ടിലാകെ നിറഞ്ഞ് നിന്ന മനുഷ്യ സ്‌നേഹിയായ ഒരു ചെറുപ്പക്കാരനെയാണ് ആര്‍ എസ് എസിന്റെ വിധ്വംസക രാഷ്ട്രീയം കൊലക്കത്തിക്ക് ഇരയാക്കിയത്.

തികച്ചും സമാധനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന തലശേരിയില്‍ പരസ്യമായി വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രകടനം നാം കണ്ടതാണ്.

പരിഷ്‌കൃത, പുരോഗമന സമൂഹത്തിന് ഒരു തരത്തിലും യോജിക്കാത്ത വെറുപ്പിന്റെയും, വിഭജനത്തിന്റെയും, മൃഗീയ രാഷ്ട്രീയത്തിന്റെയും പ്രയോക്താക്കളാണ് ആര്‍ എസ് എസ് എന്ന് ഓരോ അവസരത്തിലും അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

കൊലപാതകികള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനകീയ പ്രതിഷേധമുയര്‍ത്താനും തിരുത്തല്‍ ശക്തിയാവാനും നമുക്ക് കഴിയണം
പ്രിയ സഖാവിന് ആദരാഞ്ജലികള്‍…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News