ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നൽകുന്ന ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഈ വർഷം മലയാള ഭാഷയിൽ നിന്നുള്ള രചനയ്ക്കാണ് അംഗീകാരം.

എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍ എന്നിവരുടെ പേരുകളാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തുന്നതിനായി രൂപീകരിക്കപ്പെട്ട ബിഎൽബിഎ വര്‍ഷംതോറും രചയിതാവിന്റെ വിഭാഗത്തിൽ ഏതെങ്കിലും ഒരു ഭാഷയിലുള്ള സൃഷ്ടിക്കാണ് അവാർഡ് നൽകി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News