മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം മക്കരപറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു.ജാഫർ ഖാൻ ആണ് മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതത്തിന് കാരണമെന്നാണ് സൂചന. ബന്ധുവായ റൗഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് ഇരുവരും ഏറ്റുമുട്ടിയത്‌.

സംഘർഷത്തിൽ ജാഫറിനും റൗഫിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫർ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. റൗഫ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News