ദില്ലിയില്‍ വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ തുടരുന്നു; വായു ഗുണനിലവാര കമ്മീഷൻ

ദില്ലിയിലെ വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ തുടരുന്നുവെന്ന് വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. അടിയന്തര ദൗത്യ സേന രൂപീകരിച്ചതായും നിർദേശങ്ങൾ നടപ്പാക്കാൻ 17 ഫ്ലയിങ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

അതേ സമയം, ഫ്ലയിങ് സ്‌ക്വാഡുകളുടെ എണ്ണം 40 ആയി വർധിപ്പിക്കുമെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരും ദില്ലി സർക്കാരും സ്വീകരിക്കുന്ന നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി ദില്ലിയിലെ ആശുപത്രികളുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തികൾ നടത്താൻ ദില്ലി സർക്കാരിന് അനുമതി നൽകി. സ്കൂളുകൾ അടച്ചിടാൻ ദില്ലി സർക്കാരിന് നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി സ്കൂളുകൾ തുറക്കുന്നതായി ബന്ധപ്പെട്ട നിലപാടിൽ എന്തിന് മാറ്റം വരുത്തിയെന്ന് ആരായുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി..

എന്നാൽ കോടതിയെ വില്ലനെന്ന മട്ടിൽ ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങളെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വിമർശിച്ചു.മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News