സന്തോഷ് ട്രോഫി; ആന്‍ഡമാനെതിരെ കേരളത്തിന് ജയം

സന്തോഷ് ട്രോഫിയില്‍ ആന്‍ഡമാനെതിരെ കേരളത്തിന് ജയം. എതിരില്ലാത്ത 9 ഗോളുകള്‍ക്കാണ് കേരളം ആന്റമാനെ തകര്‍ത്തത്. ആന്‍ഡമാനെതിരെ കേരളത്തിന്റെ 5 ഗോള്‍. അര്‍ജുന്‍ ജയരാജ് ആണ് അഞ്ചാം ഗോള്‍ നേടിയത്.

കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ രാവിലെ 9.30നായിരുന്നു മത്സരം. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ലക്ഷദ്വീപിനെ തകര്‍ത്തിരുന്നു. അടുത്ത മത്സരത്തില്‍ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളി.

ഇതോടെ കേരളം പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ സഫ്‌നാദ് കേരളത്തിന്റെ ഒന്‍പതാം ഗോളടിച്ചു.

കേരളത്തിനായി നിജോ ഗില്‍ബര്‍ട്ടും ജെസിനും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിബിന്‍ തോമസ്, അര്‍ജുന്‍ ജയരാജ്, നൗഫല്‍, സല്‍മാന്‍, സഫ്‌നാദ് എന്നിവരും സ്‌കോര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News