പ്രിയ സന്ദീപേ… നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം ജനങ്ങള്‍ ഈ മണ്ണില്‍ ഉയിര്‍ത്തിക്കൊണ്ടേയിരിക്കും: കെ ടി ജലീല്‍

ആര്‍ എസ് എസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സന്ദീപിന്റെ മരണത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. തിരുവല്ല, പെരിങ്ങര സി.പി.ഐ (എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് സന്ദീപിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഇടതുപക്ഷ ശബ്ദം മലയാളക്കരയില്‍ നിന്ന് തുടച്ചു നീക്കലാണ്.

പ്രിയ സന്ദീപ്, ആര്‍.എസ്.എസിന് താങ്കളുടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴ്ത്താന്‍ സാധിച്ചേക്കും. പക്ഷെ, അങ്ങ് വിട്ടേച്ചുപോയ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആദര്‍ശം അവസാന ശ്വാസം വരെയും നെഞ്ചകം പേറി മാനവികതയുടെ ചെമ്പതാക വാനില്‍ ഉയര്‍ത്തിപ്പറപ്പിക്കാന്‍ ഒരു വലിയ ജനസഞ്ചയം ഈ മണ്ണില്‍ ഉയിര്‍കൊണ്ടുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ആര്‍.എസ്.എസിന്റെ എക്കാലത്തെയും വലിയ ശത്രു കമ്യൂണിസ്റ്റുകാരാണെന്ന് വിശിഷ്യാ സി.പി.ഐ (എം) ആണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് സഖാവ് പി.ബി സന്ദീപിന്റെ ദാരുണമായ കൊലപാതകത്തിലൂടെ. തലശ്ശേരിയില്‍ രണ്ട് ദിവസം മുമ്പ് ആര്‍.എസ്.എസ് വിളിച്ച മുദ്രാവാക്യം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് കമ്യൂണിസ്റ്റ് സാന്നിദ്ധ്യവും കറകളഞ്ഞ മതേതര മനസ്സുള്ള മനുഷ്യരുടെ ശക്തമായ ചെറുത്തു നില്‍പ്പുമാണെന്ന് ആരെക്കാളുമധികം മനസ്സിലാക്കിയവരാണ് അവര്‍.

അത്‌കൊണ്ട് തന്നെയാവണം ഗോള്‍വാള്‍ക്കര്‍ ഹിന്ദു ഫാഷിസ്റ്റുകളുടെ പ്രഥമ ശത്രു പട്ടികയില്‍ മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമൊപ്പം കമ്മ്യൂണിസ്റ്റുകാരനെയും ഉള്‍പ്പെടുത്തിയത്. ഇന്ത്യ സംഘ്പരിവാറിന്റേതു മാത്രമാകാന്‍ അവസാനത്തെ സഖാവും എരിഞ്ഞമരണമെന്ന് ആര്‍.എസ്.എസ് സ്വപ്നം കാണുന്നു.

തിരുവല്ല, പെരിങ്ങര സി.പി.ഐ (എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് സന്ദീപിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഇടതുപക്ഷ ശബ്ദം മലയാളക്കരയില്‍ നിന്ന് തുടച്ചു നീക്കലാണ്. ബ്രിട്ടീഷുകാരന്റെ മുന്നില്‍ മുട്ട് വിറച്ച് മാപ്പെഴുതിക്കൊടുത്ത സവാര്‍ക്കറുടെ പാരമ്പര്യമല്ല, ജീവിച്ച പ്രത്യയശാസ്ത്രത്തിനുവേണ്ടി തൂക്കുമരത്തെ പുഞ്ചിരിയോടെ പുല്‍കിയ ഭഗത് സിംഗിന്റെ ഉശിരിന്റെ ഉള്‍ക്കാമ്പാണ് ഓരോ സഖാവിന്റെ ഹൃദയത്തിലും തുടിക്കുന്നത്. ആ മിടിപ്പിന്റെ ബലത്തിലാണ് കേരളം ഓരോ അടിയും മുന്നോട്ട് പോകുന്നത്.

പ്രിയ സന്ദീപ്, ആര്‍.എസ്.എസിന് താങ്കളുടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴ്ത്താന്‍ സാധിച്ചേക്കും. പക്ഷെ, അങ്ങ് വിട്ടേച്ചുപോയ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആദര്‍ശം അവസാന ശ്വാസം വരെയും നെഞ്ചകം പേറി മാനവികതയുടെ ചെമ്പതാക വാനില്‍ ഉയര്‍ത്തിപ്പറപ്പിക്കാന്‍ ഒരു വലിയ ജനസഞ്ചയം ഈ മണ്ണില്‍ ഉയിര്‍കൊണ്ടുകൊണ്ടേയിരിക്കും, തീര്‍ച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News