സൂപ്പർതാരം വിരാട് കോഹ്ലി അടുത്ത ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവിൽ ഒരു കളിക്കാരൻ മാത്രമായിരിക്കും. വർഷങ്ങളായി ടീമിനെ നയിച്ചിരുന്ന കോഹ്ലി ക്യാപ്റ്റൻസി ഒഴിയുകയാണെന്ന് നേരത്തെ അറയിച്ചു. ഇതോടെ അടുത്ത സീസണിൽ ആർസിബിക്ക് പുതിയ നായകൻ എത്തുമെന്ന് ഉറപ്പായി.
കോഹ്ലിക്ക് പകരം ആര് ആർസിബി ക്യാപ്റ്റനാകുമെന്ന ചർച്ചകളും സജീവമാണ്. പല താരങ്ങളുടേയും പേര് ഈ ചർച്ചകളിൽ ഉയരുന്നുമുണ്ട്. എന്നാൽ ആർസിബി മുൻ പരിശീലകനും താരവുമായിരുന്ന ഡാനിയൽ വെട്ടോറിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ്. ആർസിബി നിലനിർത്തിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് ക്യാപ്റ്റൻ സ്ഥാനം നൽകുമെന്നാണ് വെട്ടോറി പറയുന്നത്.
കോഹ്ലിയുടെ പിൻഗാമിയായി മാക്സ്വെൽ വരാനാണ് സാധ്യത, കഴിഞ്ഞ ഐപിഎല്ലിൽ ഉജ്ജ്വല പ്രകടനമാണ് മാക്സ്വെൽ പുറത്തെടുത്തത്, ആർസിബിയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളും മാക്സ്വെല്ലായിരുന്നു, ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിന്റെ ക്യാപ്റ്റനായിരുന്ന പരിചയവും മാക്സ്വെല്ലിനുണ്ട്, ക്യാപ്റ്റൻ എന്ന ഘടകം കൂടി മുന്നിൽ കണ്ടാണ് ടീമുകൾ കളിക്കാരെ നിലനിർത്തുന്നത്, അതിനാൽ തന്നെ മാക്സ്വെൽ ആർസിബി നായകനാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ക്രിക്ക്ഇൻഫോയോട് വെട്ടോറി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.