ചട്ടവിരുദ്ധ സസ്പെൻഷൻ; പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കെതിരെ കൈയേറ്റ ശ്രമവുമായി ബിജെപി എംപിമാർ

ചട്ട വിരുദ്ധമായി സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണയിരിക്കുന്ന എംപിമാർക്കെതിരെ കൈയേറ്റ ശ്രമവുമായി ബിജെപി എംപിമാർ. പ്രതിപക്ഷ നിലപാടിൽ പ്രതിഷേധിച്ചു ബിജെപി എംപിമാരും ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി.

പ്രകോപനപരമായ മുദ്രവാക്യവിളികളുമായാണ് ബിജെപി എംപിമാർ എത്തിയത്. സസ്‌പെൻഷൻ നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന സഹചര്യത്തിലായിരുന്നു ബിജെപിയുടെ പ്രകോപന നീക്കം. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ ധർണ ഇന്ന് മൂന്നാം ദിനമാണ് തുടരുന്നത്.

അതേസമയം എം പിമാര്‍ക്കെതിരായ ചട്ടവിരുദ്ധമായ സസ്പെന്‍ഷന്‍ നടപടി രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉയര്‍ത്തിക്കാട്ടി. ചട്ടം 256 പ്രകാരമാണ് വിഷയം ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉയര്‍ത്തിക്കാട്ടിയത് എന്നാൽ രാജ്യസഭാ ഉപാഅധ്യക്ഷൻ പ്രസംഗം തടസപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News