പുളിഇഞ്ചി ഉണ്ടെങ്കിൽ ചോറിന് വേറെ കറി വേണ്ട

പുളിഇഞ്ചി ഉണ്ടെങ്കിൽ ചോറിന് വേറെ കറി വേണ്ട!പുളിഇഞ്ചി ഉണ്ടാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. നല്ല ടേസ്റ്റിയായ പുളിയിഞ്ചി തയ്യാറാക്കി നോക്കിയാലോ?

  • പുളി ചൂടുവെള്ളത്തിൽ കുറച്ച് നേരം ഇട്ടു പിഴിഞ്ഞു മാറ്റി വയ്ക്കുക.
  • ഇഞ്ചി വളരെ ചെറുതായി അരിഞ്ഞ് ഉപ്പ് വെള്ളത്തിൽ ഇട്ട് വയ്ക്കുക.
    കുറച്ച് നേരം കഴിഞ്ഞ് പിഴിഞ്ഞെടുക്കുക.
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
  • ഇഞ്ചി ഇട്ട് നന്നായി വഴറ്റുക. ചുവന്നു വരുമ്പോൾ പച്ചമുളക് കറിവേപ്പില ചേർക്കുക.
  • ഇഞ്ചി നന്നായി ചുവക്കുമ്പോൾ അതിലേക്ക് കായം പൊടിയും പുളി പിഴിഞ്ഞതും മഞ്ഞൾ പൊടിയും മുളക്പൊടിയും ചേർക്കുക.
  • ശർക്കര പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി കട്ടയാവാതെ കുറച്ച് അയഞ്ഞ പരുവത്തിൽ ഇറക്കുക.ഇല്ലെങ്കിൽ തണുക്കുമ്പോൾ കട്ടിയായി പോകും…
  • പുളി അധികമുണ്ടെങ്കിൽ ശർക്കരയുടെ അളവ് കൂട്ടി പാകത്തിന് ആക്കുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News