സന്ദീപ് വധം; വാർത്താപ്രാധാന്യം നശിപ്പിക്കാൻ മലയാള മാധ്യമങ്ങളുടെ സംഘടിത ശ്രമം

സി പി ഐ എം ലോക്കൽ സെക്രട്ടറിയെ ആർ എസ് എസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയ വാർത്തയുടെ പ്രാധാന്യം നശിപ്പിക്കാൻ മലയാള മാധ്യമങ്ങളുടെ സംഘടിത ശ്രമമെന്ന് സംശയം. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്താത്തതും സംശയത്തിന് ശക്തി പകരുന്നു.

തിരുവല്ലയിൽ സിപിഐഎമ്മിന്റെ ലോക്കൽ സെക്രട്ടറി ആർ എസ് എസിന്റെ കൊലക്കത്തിയാൽ കൊല ചെയ്യപ്പെട്ടപ്പോഴും കുത്തേറ്റ് മരിച്ചു എന്ന ബ്രേക്കിങ്ങായിരുന്നു മലയാള മാധ്യമങ്ങൾക്ക് നൽക്കാനുണ്ടായിരുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലുയർന്ന വിമർശനങ്ങളെ തുടർന്നാണ് കുത്തുക്കൊന്നു എന്നെങ്കിലും തിരുത്തിയത്. പ്രതികളുടെ രാഷ്‌ട്രീയബന്ധം വെളിവാക്കുന്ന ഫോട്ടോയുൾപ്പടെ തെളിവുകൾ പുറത്തുവന്നിട്ടും പ്രതികൾ ബി ജെ പിക്കാരനാണെന്ന് ഇതുവരെയും വാർത്ത നൽകിയിട്ടില്ല. കൊലചെയ്തിട്ടും കള്ള പ്രചാരണം ചമയ്ക്കുന്ന സംഘ്പരിവാറുകാർക്ക് സഹായകമാകുന്ന പണിയാണ് ഇതിലൂടെ കേരളത്തിന്റെ മാധ്യമങ്ങൾ നടത്തുന്നത്.

15 മാസങ്ങൾക്കിടെ സിപിഐഎമ്മിന് നഷ്ടപ്പെട്ടത് ഏഴ് പ്രവർത്തകരാണ്.ഈ സംഭവങ്ങളുടെ റിപ്പോർട്ടിങ്ങുകളിൽ ഒന്നിൽപോലും പ്രതികളുടെ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്താൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിട്ടില്ല. സിപിഐഎമ്മിന് നേരെ നടക്കുന്ന വിമർശനങ്ങളും ഓഡിറ്റിങും മറ്റ് രാഷ്‌ട്രീയ കക്ഷികളുടെ കാര്യത്തിൽ വിട്ടുപോകുകയാണ്. കേരളത്തിലെ മാധ്യമങ്ങൾ നിരന്തരം നടത്തുന്ന ഈ ജാഗ്രതക്കുറവ് ഏതായാലും ആത്മാർത്ഥമായതാണെന്ന് കരുതാൻ കഴിയില്ല.

പത്രമാധ്യമങ്ങളിലെ റിപ്പോട്ടിങ്‌ കോളങ്ങളുടെ എണ്ണവും വാർത്താപ്രാധാന്യവും തമ്മിൽ സജീവമായ ബന്ധമുണ്ട്. ഇന്നലെ വൈകീട്ട് ആർ എസ് എസ്‌ ക്രിമിനൽ സംഘം കൊലചെയ്ത സിപിഐഎം ലോക്കൽ സെക്രറട്ടറി പി ബി സന്ദീപിന്റെ വാർത്ത രണ്ടും മൂന്നും കോളമായി ചുരുങ്ങിയപ്പോൾ കൂട്ടിലെ തത്തയെന്ന് സുപ്രീംകോടതി തന്നെ വിമർശിച്ച സിബിഐ അന്വേഷിക്കുന്ന കേസുകളിലെ വാർത്തയാണ് വാർത്തയും വിശകലനവുമായെല്ലാം നിറയുന്നത്. കേരളത്തിലെ മാധ്യമങ്ങളുടെ അച്ചടിമഷിയും എയർ ടൈമും ആർക്കുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത് എന്ന ചോദ്യമാണ് രാഷ്‌ട്രീയ കേരളം ഉന്നയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News