ഇന്ന് ലോക ഭിന്നശേഷി ദിനം, അവരെയും ചേര്‍ക്കാം നമുക്കൊപ്പം

ഇന്ന് ലോകഭിന്നശേഷി ദിനം. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.

1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.’ സമൂഹത്തില്‍ അവര്‍ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്‍മൂലനം ചെയ്ത് അവരെ സാധാരണജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിനുണ്ട്.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി പദ്ധതികള്‍ രാജ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇത് ഉറപ്പുവരുന്നതിനും അവര്‍ക്കൊപ്പം നില്‍ക്കാന്‍ സമൂഹത്തിനെ ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്

1976 ലെ യു എന്‍ പൊതു സഭയിലാണ് ലോക വികലാംഗദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ലോകമെമ്പാടും ഭിന്നശേഷിയുള്ളവര്‍ക്ക്, പുനരധിവാസം, തുല്യ അവസരം ലഭിക്കല്‍, അവകാശസംരക്ഷണം തുടങ്ങിയവ മുന്നില്‍ക്കണ്ടാണ് ഇങ്ങനെ ഒരു ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കാത്തിരുന്ന ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം 1995 ലെ പാര്‍ലിമെന്റില്‍ പാസാക്കി. ഈ നിയമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്റെതായ ഗൗരവത്തോട് കൂടി രാജ്യത്ത് നടപ്പിലാക്കുകയാണെങ്കില്‍ ഭിന്നശേഷിയുള്ളവര്‍ സ്വയം പര്യാപ്തത നേടിയിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമായിരുന്നു. ‘പൂര്‍ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്നുള്ളതായിരുന്നു ഈ നിയമത്തിന്റെ ഉള്ളടക്കം..21 വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഈ നിയമം വീണ്ടും പുതുക്കി

Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അര്‍ഹതകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നു..

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഭിന്നശേഷി വിഭാഗത്തിന് വേണ്ടി കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക നീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇവര്‍ക്ക്വേണ്ടി ഫണ്ട് വകയിരുത്തുന്നതില്‍ ഒട്ടും പിന്നിലല്ല. വികലാംഗ പെന്‍ഷന്‍, ശ്രുതിതരംഗം, ആശ്വാസകിരണം, നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും എന്നിങ്ങനെ പല പദ്ധതികളും ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ട്.

അടിയന്തരസാഹചര്യം നേരിടേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍ക്ക്- സഹായം നല്‍കുന്ന പരിരക്ഷ പദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന രക്ഷിതാവിന് സ്വയംതൊഴില്‍ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്ചവൈകല്യം ബാധിച്ച അമ്മമാര്‍ക്ക്- കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹ ധനസഹായം നല്‍കുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക്- പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ നല്‍കുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്–കോളര്‍ഷിപ്- പദ്ധതി, കാഴ്-ചവൈകല്യമുള്ള അഡ്വക്കറ്റുമാര്‍ക്കുള്ള റീഡേഴ്‌സ്- അലവന്‍സ്-പദ്ധതി, സഹായ ഉപകരണ വിതരണ പദ്ധതി, തുല്യതാപരീക്ഷ എഴുതുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി, വ്യക്തിഗത പരിശീലന പരിപാലന പദ്ധതി, എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബാരിയര്‍ ഫ്രീ കേരള, നിരാമയ ഇന്‍ഷുറന്‍സ്- പദ്ധതി, അട്ടപ്പാടിയിലെ മനോരോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ജനി പദ്ധതി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ്- നടപ്പാക്കിവരുന്നത്

ജീനിയസുകളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നിങ്ങള്‍ വിശ്വസിക്കുമോ? കലാ രംഗത്ത് പെരുമയുണ്ടാക്കിയ മൊസാര്‍ട്ട്, ബീഥോവന്‍, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണ്‍, ഇമ്മാനുവേല്‍ കാന്റ് എന്നിവരും ഉണ്ട്. ഇവര്‍ക്ക് പുറമേ സാഹിത്യ രംഗത്തെ പ്രശസ്തരായ ജോര്‍ജ്ജ് ഓര്‍വെല്‍, ചാള്‍സ് ഡെഗ്വാല്ലേ എന്നിവരും ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളവരായിരുന്നു

അന്ധയും മൂകയും ബധിരയുമായ പെണ്കുട്ടിയായിരുന്നു ഹെലന്‍ കെല്ലര്‍. പക്ഷെ സ്വപ്രയത്നവും കഠിനാധ്വാനവും കൊണ്ട് പരിമിതികള്‍ക്കിടയില്‍ നിന്നും സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തന രംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ഹെലന് സാധിച്ചു.

ലോക ജനസംഖ്യയുടെ 15ശതമാനം ജനങ്ങള്‍ ഭിന്നശേഷിക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.നമ്മുടെ സഹജീവികള്‍ക്ക് കൈതാങ്ങ് ആയി അവരെ കൂടെ നിര്‍ത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടെയാണെന്ന് നമ്മളില്‍ പലരും മറന്നു പോകുന്നു .DISABLED അല്ല ഡിഫറെന്റലി ഏബിള്‍ഡ് ആണ് അവര്‍ എന്ന തിരിച്ചറിവാണ് വേണ്ടത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News