കോഴിക്കോട് ഒമൈക്രോൺ സമ്പർക്കം; നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്.

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ ഡോക്ടർക്ക് 26നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തി ഒമൈക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്.

ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയാറാക്കി മറ്റ് ജില്ലകളിൽ അയച്ചു. നാല് ജില്ലകളിൽ നിന്നുള്ളവരാണ് ഇയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News