ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് സാധ്യത; വടക്കന്‍ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു നിലവില്‍ വിശാഖപട്ടണത്തു നിന്ന് 400 കി.മീ അകലെയും പാരദ്വീപില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയും ഗോപാല്‍പൂരില്‍ നിന്ന് 600 കി.മീ അകലെയുമായി സ്ഥിതി ചെയ്യുന്നു.

അതി തീവ്ര ന്യുന മര്‍ദ്ദം അടുത്ത 6 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ 4 നു രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരാത്തെത്തുന്ന ചുഴലിക്കാറ്റ് തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്തിന് സാമാന്തരമായി മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചു സഞ്ചരിക്കാനും സാധ്യതയുണ്ട്. സൗദി അറേബ്യ നിര്‍ദ്ദേശിച്ച ‘ജവാദ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപെടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here