മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

അച്ചടക്ക നടപടിയുടേ പേരിൽ കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്.മമ്പറം ദിവാകരൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, കോൺഗ്രസ് പ്രവർത്തകരിൽ നിന്നും വധഭീഷണി ഉണ്ടെന്ന് മമ്പറം ദിവാകരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷയുടെ ഭാഗമായി മമ്പറം ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ തെരത്തെടുപ്പിന്റെ ഐഡന്റിറ്റി കാർഡ് വാങ്ങാനെത്തിയപ്പോഴാണ് മമ്പറത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 5 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ അഞ്ച് പേർ ചേർന്ന് കയ്യേറ്റം ചെയ്തെന്നും കസേരകൊണ്ട് അടിച്ചെന്നുമാണ് പരാതി.

കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണ് തർക്കവും പുറത്താക്കലുമെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈരത്തിന്റെ ഫലമായിട്ടാണിതെന്ന് തീർച്ചയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News